ഉള്ളിയേരി: ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ നാലാം വാർഡിൽ പ്രവർത്തിക്കുന്ന ഖാദി നൂൽനൂൽപ്പ് കേന്ദ്രത്തിന്റെ നവീകരിച്ച കെട്ടിടോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.അജിത അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൻ.എം.ബാലരാമൻ സ്വാഗതവും ടി കെ ബീന നന്ദിയും പറഞ്ഞു. ഖാദി ബോർഡ് ജൂനിയർ സുപ്രണ്ട് സി.ഷൈൻ റിപ്പോർട്ട് അതരിപ്പിച്ചു. പി. ഷാജി, ശിവദാസൻ കന്മന, മണി കന്മന എന്നിവർ പ്രസംഗിച്ചു. 30 തൊഴിലാളികൾ ജോലി ചെയ്യുന്ന കേന്ദ്രം ജില്ലാ പഞ്ചായത്ത് നൽകിയ 15 ലക്ഷവും ബ്ലോക്ക് പഞ്ചായത്തിന്റെ രണ്ട് ലക്ഷം രൂപയും ചെലവഴിച്ചാണ് നവീകരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |