രാമനാട്ടുകര: ഗവ. യു.പി സ്കൂൾ വിദ്യാരംഭം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 'പച്ചമാങ്ങ' സാഹിത്യരചനാ ശിൽപശാല സംഘടിപ്പിച്ചു. മലയാള സർവകലാശാല അസോസിയേറ്റ് പ്രൊഫസർ ഡോ. കെ. ബാബുരാജൻ മുഖ്യപ്രഭാഷണം നടത്തി. സാഹിത്യരചനാ സ്കൂൾ ഗവേഷകരായ ജിനു, മെൽവിയ ആൻ ബിജു, ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ മഞ്ജുഷ മനോജ് എന്നിവർ കഥ, കവിത എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളുടെ രചനകൾ മുൻനിർത്തി പ്രസംഗിച്ചു. തിരക്കഥാ രചനയെക്കുറിച്ച് ഫൈസൽ അബ്ദുള്ള ക്ലാസെടുത്തു. പ്രധാനാദ്ധ്യാപിക വി.വി. നിഷ അദ്ധ്യക്ഷത വഹിച്ചു. അഞ്ജു രഞ്ജു, സാദിഖ് , ഉഷ, അഭിരാമി,പി ശ്രാവണ,കെ.പി.ദിയാ കൃഷ്ണ എന്നിവർ പ്രസംഗിച്ചു. കെ.പി. പ്രദീപ് കുമാറായിരുന്നു ക്യാമ്പ് കോ ഓർഡിനേറ്റർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |