കോഴിക്കോട്: ഭാഷാശ്രീ യു.എ ഖാദർ സ്മാരക സാഹിത്യ പുരസ്‌കാരം നേടിയ യുവകലാസാഹിതി ജില്ലാ ട്രഷറർ ഡോ. വി എൻ സന്തോഷ് കുമാറിനെ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. ശശികുമാർ പുറമേരി അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ നാടക, സിനിമ നടി അജിത നമ്പ്യാർ ഉപഹാരം നൽകി. സം സ്ഥാന ട്രഷറർ അഷ്രഫ് കുരുവട്ടൂർ, ജില്ലാ സെക്രട്ടറി കെ.വി സത്യൻ, എം.എ ബഷീർ, പ്രദീപ് കണിയാരിക്കൽ, സി സദാനന്ദൻ, വിജയകുമാർ പൂതേരി, എ ഷാജു, വിജയൻ നരിക്കുനി, ഗോപിലാൽ എന്നിവർ പ്രസംഗിച്ചു. ടി.എം സജീന്ദ്രൻ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |