കോഴിക്കോട്: കടുത്ത വേനലിൽ നാരങ്ങാവെള്ളം കുടിച്ച് ഉള്ളം തണുപ്പിക്കാം. വേനൽ അടുക്കും തോറും നാരങ്ങ വില കുതിച്ച് കയറുകയാണ് പതിവ് എന്നാൽ ഇക്കുറി അധികവർദ്ധനവില്ലാത്തത് ആവശ്യക്കാർക്ക് ആശ്വാസമാകുകയാണ്. ചെറുനാരങ്ങാ കിലോ 40 രൂപ (ചെറുത്),50 രൂപ (വലുത്) യാണ് പാളയം മാർക്കറ്റിലെ മൊത്തവില. ചില്ലറ കടകളിലെത്തുമ്പോൾ കിലോ 90-110 രൂപവരെ എത്തും. കഴിഞ്ഞ വർഷം മാർച്ച് തുടക്കത്തിൽ തന്നെ ചെറുനാരങ്ങാ വില 150 ന് മുകളിൽ എത്തിയിരുന്നു.ഇറക്കുമതി കുറഞ്ഞതും ആവശ്യക്കാർ കൂടിയതുമായിരുന്നു വില കയറ്റത്തിന് കാരണമായത്. എന്നാൽ ഇക്കുറി ഇറക്കുമതി കൂടുതലാണെന്ന് പാളയത്തെ കച്ചവടക്കാർ പറയുന്നു.
ചൂട് കൂടിയതോടെ നാരങ്ങ ഉപയോഗവും കൂടി. വഴിയോരങ്ങളിലെല്ലാം കുലുക്കി സർബത്ത്,സോഡാ നാരങ്ങ വെള്ളം,നാരങ്ങ വെള്ളം വിൽപ്പനയ്ക്കുണ്ട്. ഒരു ഗ്ലാസ് നാരങ്ങ വെള്ളത്തിന് 15 രൂപയാണ്. തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്തേക്ക് പ്രധാനമായും നാരങ്ങ എത്തുന്നത്. നാരങ്ങയ്ക്കൊപ്പം ആവശ്യക്കാർ കൂടുതലുള്ള വത്തക്ക, കൈതച്ചക്ക, ഷമാം തുടങ്ങിയവയ്ക്കെല്ലാം വില കുറവാണ്. കിലോ 20 രൂപയ്ക്കാണ് വത്തക്ക വിൽപ്പന. ഷമാം കിലോ 40തും കൈതച്ചക്ക കിലോ 60-80തുമാണ്.
കഴിക്കാം പഴങ്ങളും
ചൂട് കൂടിയെങ്കിലും പഴങ്ങളുടെ വില അധികം ഉയരാത്തത് ആവശ്യക്കാർക്ക് ആശ്വാസമാണ്. ചൂട് കാലത്ത് ഉള്ളം തണുപ്പിക്കുന്ന പഴങ്ങളായ മാമ്പഴം, മുന്തിരി, ആപ്പിൾ, പപ്പായ, സ്ട്രോബറി എന്നിവയ്ക്കെല്ലാം വില കുറവാണ്. തമിഴ്നാട്, കർണാടക, ആന്ധ്രാ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും പഴങ്ങൾ എത്തുന്നത്. നാടൻ പഴങ്ങൾ മാത്രമല്ല തുർക്കി, ഇറ്റലി, ഇറാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽനിന്നും ഇറക്കുമതി ചെയ്യുന്ന പഴങ്ങളും ലഭ്യമാണ്.
പഴം- വില(കിലോ)
പാപ്പായ - 40
കക്കിരി -25
ആപ്പിൾ-100-170
മുന്തിരി 80-100
മാങ്ങ 100-200
സപ്പോട്ട-50
കിലോ-20-50
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |