കുന്ദമംഗലം: മനുഷ്യവന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള തന്ത്രങ്ങളെക്കുറിച്ച് ചർച്ച നടത്താൻ വയനാട്ടിൽ ഐ.ഐ.എം കോഴിക്കോട് സിമ്പോസിയം സംഘടിപ്പിക്കുന്നു.പഴശ്ശിരാജ കോളേജുമായി സഹകരിച്ചാണ് ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് ഇന്ന്'മാനേജിംഗ് ഹ്യൂമൻവൈൽഡ്ലൈഫ് കോൺഫ്ലിക്റ്റ്' എന്ന പേരിലാണ് സംഘടിപ്പിക്കുന്നത്. മനുഷ്യരും വന്യജീവികളും തമ്മിലുള്ള സഹവർത്തിത്വത്തിനുള്ള സുസ്ഥിരമായ പരിഹാരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഐഐഎംകെയുടെ തുടർച്ചയായ പ്രവർത്തനങ്ങളുടെയും ഗവേഷണങ്ങളുടെയും ഭാഗമാണിത്. ശാസ്ത്രജ്ഞർ, പരിസ്ഥിതി പ്രവർത്തകർ, ഗോത്ര സമൂഹ അംഗങ്ങൾ, വനം ഉദ്യോഗസ്ഥർ, മറ്റ് പ്രധാന പങ്കാളികൾ എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |