മേപ്പയ്യൂർ: ഇ.എം.എസ് - എ.കെ.ജി ദിനാചരണത്തോടനുബന്ധിച്ച് മേപ്പയ്യൂർ മഠത്തുംഭാഗത്ത് സി.പി.എം നേതൃത്വത്തിൽ 25ന് നവോത്ഥാന സദസ് സംഘടിപ്പിക്കും. "പഴയതിലേക്ക് തിരിച്ചു പോകില്ല" എന്ന സന്ദേശവുമായി വൈകിട്ട് അഞ്ചിന് സംഘടിപ്പിക്കുന്ന സദസിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.കെ ദിനേശൻ, കെ.ടി.രാജൻ, പി .പി രാധാകൃഷ്ണൻ, കെ .കുഞ്ഞിക്കണ്ണൻ, കെ. കുഞ്ഞിരാമൻ തുടങ്ങിയവർ പ്രസംഗിക്കും. സംഘാടക സമിതി രൂപീകരണ യോഗത്തിൽ പി .പി രാധാകൃഷ്ണൻ, കൂവല ശ്രീധരൻ, കെ കുഞ്ഞിക്കണ്ണൻ, വിജിത്ത്, പി .ടി ബാലൻ, കെ .കെ അജയൻ എന്നിവർ പ്രസംഗിച്ചു. ജിതിൻ സത്യൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: കെ.കെ അജയൻ (ചെയർമാൻ), കൂവല ശ്രീധരൻ (കൺവീനർ), എൻ. പി കുമാരൻ (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |