രാമനാട്ടുകര: പുലരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ സഹകരണത്തോടെ ഇസാഫ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വനിതകൾക്കായി നടത്തുന്ന ദ്വിദിന പലഹാര നിർമ്മാണ പരിശീലനം ആരംഭിച്ചു. പൂർണമായും ആവിയിൽ വേവിച്ചെടുക്കുന്ന പലഹാരങ്ങളാണ് ക്ലാസിൽ ഉണ്ടാക്കുന്നത്. നാടൻ പലഹാരങ്ങൾക്ക് വിപണി കണ്ടെത്തുക വഴി പുതുസംരംഭം തുടങ്ങുകയാണ് പദ്ധതി ലക്ഷ്യമാക്കുന്നത്. 40 ഓളം വനിതകൾ പങ്കെടുക്കുന്ന പരിശീലന ക്യാമ്പ് രാമനാട്ടുകര നഗരസഭ കൗൺസിലർ പി നിർമൽ ഉദ്ഘാടനം ചെയ്തു ഇസാഫ് ഫൗണ്ടേഷൻ പ്രോജക്ട് കോഓർഡിനേറ്റർ സബിൻ കെ പദ്ധതി വിശദീകരിച്ചു. തസ്‌ലീന മലപ്പുറം , ഷീബ തുടങ്ങിയവർ നേതൃത്വം നൽകി.എം.കെ സുധീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പി.സി കെ സരള സ്വാഗതവും ശ്രീജ മനോജ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |