SignIn
Kerala Kaumudi Online
Thursday, 22 October 2026 8.58 PM IST

ലഹരി ഒഴുകും താമരശ്ശേരി വർഷം 1 കേസുകൾ 122

lahari
ലഹരി

കോഴിക്കോട്: ലഹരി വസ്തുക്കളുടെ പ്രധാന കൊടുക്കൽ വാങ്ങൽ കേന്ദ്രമായി താമരശ്ശേരി. ഒരു വർഷത്തിനിടെ പൊലീസും എക്സെെസും രജിസ്റ്റർ ചെയ്തത് 122 കേസുകൾ. പൊലീസ് രജിസ്റ്റർ ചെയ്ത 74 കേസുകളിൽ ഇരുപതും എം.ഡി.എം.എ കേസുകൾ. ബംഗളൂരുവിൽ നിന്നുള്ള ലഹരിക്കടത്തിന്റെ ഇടത്താവളമായി താമരശ്ശേരി ചുരം മാറിയെന്നാണ് ജനകീയ സമിതിയുടെ ആരോപണം. ലഹരിക്കൊപ്പം കൊലപാതകങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും വർദ്ധിക്കുന്നതായാണ് വിവരം. ലഹരിക്കടിമപ്പെട്ട യുവാക്കളായ ആഷിക്ക് ഉമ്മ സുബെെദയെയും യാസിർ ഭാര്യ ഷിബിലയെയും കൊന്നത് ഒരു മാസത്തിനിടെയാണ്. കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പുതിയ പൊലീസ്, എക്സെെസ് ഓഫീസുകൾ തുടങ്ങണമെന്നാണ് ഉയരുന്ന ആവശ്യം. ലഹരിക്കെതിരെ വനിതകൾ ഉൾപ്പെടെ നാട്ടുകാരുടെ നേതൃത്വത്തിൽ വ്യാപക ബോധവത്കരണം നടന്നുവരികയാണ്. ഇതിനെതിരെ ഭീഷണിയുമായി ലഹരി മാഫിയ രംഗത്തെത്തിയിട്ടുണ്ട്. വനമേഖലയിലെ ഒളിത്താവളങ്ങളാണ് മാഫിയ കേന്ദ്രമാക്കുന്നത്. കോഴിക്കോട് - ബംഗളൂരു യാത്രയിലെ പ്രധാന ഇടത്താവളമാണ് താമരശ്ശേരി. പുതുപ്പാടി, കട്ടിപ്പാറ, താമരശ്ശേരി പഞ്ചായത്തുകളും വയനാട് ചുരം വരെ നീണ്ടുകിടക്കുന്ന ദേശീയപാതയുമെല്ലാം ഉൾപ്പെടുന്നതാണ് താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധി. വിസ്തൃതി കൂടുതലായതിനാൽ റെയ്ഡ് നടത്താനും മറ്റും പൊലീസിന് പരിമിതികളുണ്ട്.

നാട് ഒന്നിക്കുന്നു

ലഹരി മാഫിയ വിളയാട്ടം നാട്ടുകാരുടെ സ്വൈര്യജീവിതം തകർക്കാൻ തുടങ്ങിയതോടെ നാട്ടുകാർ ഒന്നിക്കുകയാണ്. ലീഗ് ജില്ലാ സെക്രട്ടറി വി.കെ. ഹുസെെൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന പുതുപ്പാടി പഞ്ചായത്ത് മഹല്ല് കമ്മിറ്റികളുടെ യോഗം ലഹരി ഉപയോഗിക്കുന്ന യുവാക്കൾക്ക് പെണ്ണ് കൊടുക്കില്ലെന്നു വരെ തീരുമാനിച്ചു. സ്ത്രീകളും ലഹരിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. വിവിധ സംഘടനകളും മതവിഭാഗത്തിൽ പെട്ടവരും സാംസ്കാരിക പ്രവർത്തകരുമെല്ലാം താമരശ്ശേരി, പുതുപ്പാടി ഭാഗങ്ങളിൽ ലഹരിവിരുദ്ധ പോരാട്ടത്തിന് ഒരുങ്ങുകയാണ്. ലഹരിമാഫിയയുടെ ഭീഷണിയിലൊന്നും തങ്ങൾ കുടുങ്ങില്ലെന്നാണ് ലഹരിവിരുദ്ധ പ്രവർത്തകർ പറയുന്നത്.

അടിവാരത്ത് വേണം

പൊലീസ് സ്റ്റേഷൻ

ലഹരിവേട്ട നടത്തുന്നതിൽ പൊലീസിനും എക്സെെസിനുമുള്ള പരിമിതി മറികടക്കാൻ

അടിവാരത്ത് പൊലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമായി. രാത്രികാലത്ത് പട്രോളിംഗ് ശക്തമാക്കണം. കേരളത്തിലെത്തുന്ന രാസലഹരിയുടെ വിതരണകേന്ദ്രമായി താമരശ്ശേരി ചുരം മാറിയിട്ട് ഏറെക്കാലമായി. താമരശ്ശേരി ചുരത്തിൽ മറിഞ്ഞ ഒരു ജീപ്പിൽ നിന്ന് എം.ഡി.എം.എ കണ്ടെത്തിയിരുന്നു.

പൊലീസ് കേസുകൾ

74

എക്സൈസ് കേസുകൾ

48

എം.ഡി.എം.എ

20

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL