കോഴിക്കോട്: കേരള ഒളിമ്പിക് അസോസിയേഷൻ, കേരള കരാട്ടെ അസോസിയേഷനുമായി സഹകരിച്ച് ഏപ്രിൽ 10,11,12 തിയതികളിലായി കേരള ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പ് നടത്തും. തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കേരള ഒളിമ്പിക് അസോസിയേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (keralaolympic.org) ഏപ്രിൽ അഞ്ചു വരെ രജിസ്റ്റർ ചെയ്യാമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8943514910, 9447415608 എന്നീ നമ്പറുകളിൽ വിളിക്കാം. വാർത്താ സമ്മേളനത്തിൽ കോഴിക്കോട് ജില്ല ഒളിംമ്പിക് അസോസിയേഷൻ സെക്രട്ടറി സി.സത്യൻ, കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് പി.സുനിൽകുമാർ, സെക്രട്ടറി കെ.രതീഷ്‌കുമാർ, ട്രഷറർ സി.ടി രതീഷ്, പി.കെ ഉദയകുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |