ചേമഞ്ചേരി: ഭിന്നശേഷിക്കാരായ മക്കളുടെ അമ്മമാർക്കുള്ള തൊഴിൽ സംരംഭം പ്രോജക്ടിന്റെ ഭാഗമായി പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ അഭയം സ്പെഷ്യൽ സ്കൂളിൽ റെഡിമെയ്ഡ് ആൻഡ് ഗാർമെന്റ്സ് യൂനിറ്റ് ആരംഭിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. അഭയം വൈസ് പ്രസിഡന്റ് മുസ്തഫ ഒലീവ് അദ്ധ്യക്ഷത വഹിച്ചു. മാടഞ്ചേരി സത്യനാഥൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ചൈത്ര വിജയൻ , വ്യവസായ വികസന ഓഫീസർ ഷിബി പി.കെ. ജീവാനന്ദൻ, എം പി മൊയ്തീൻ കോയ , ബാബു കൊളപ്പുള്ളി . ഷീബ ശ്രീധരൻ , ബിന്ദു സോമൻ ,ഗീത മുല്ലോളി, പ്രീത പൊന്നാടത്ത് , എ.പി അജിത ,ബിന്ദു അഭയം എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |