SignIn
Kerala Kaumudi Online
Thursday, 22 October 2026 4.53 PM IST

സി.എം മഖാം ഉറൂസിന് തുടക്കം

uroos
മ​ട​വൂ​ർ​ ​സി.​എം​ ​മ​ഖാം​ 35ാം​ ​ഉ​റൂ​സി​ന് ​തു​ട​ക്കം​ ​കു​റി​ച്ച് ​സ​മ​സ്ത​ ​കേ​ര​ള​ ​ജം​ഇ​യ്യ​ത്തു​ൽ​ ​ഉ​ല​മാ​ ​പ്ര​സി​ഡ​ന്റ് ​മു​ഹ​മ്മ​ദ് ​ജി​ഫ്രി​ ​മു​ത്തു​ക്കോ​യ​ ​ത​ങ്ങ​ൾ​ ​മ​ഖാം​ ​സി​യാ​റ​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്നു

കൊടുവള്ളി: മടവൂർ സി.എം മഖാം 35ാം ഉറൂസ് മുബാറക്കിന് തുടക്കമായി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മഖാം സിയാറത്തിന് നേതൃത്വം നൽകി. സി.എം മഖാം കമ്മിറ്റി പ്രസിഡന്റ് എൻ.പി.എം തങ്ങൾ കൊടി ഉയർത്തി. യു. ഷറഫുദ്ധീൻ , എം. അബ്ദുറഹിമാൻ , കെ.എം മുഹമ്മദ് , വി.സി റിയാസ്ഖാൻ, എ.പി നാസർ , ബുജൈർ ദാരിമി, യു.വി മുഹമ്മദ് മൗലവി, മില്ലത്ത് ബഷീർ, പി.യു മുഹമ്മദ് സാലിഹ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന ഓത്തിടൽ കർമത്തിന് സി.എം മഖാം ജുമാ മസ്ജിദ് ഇമാം ഹാഫിള് അബൂബക്കർ ഫൈസി, മൗലിദ് പാരായണത്തിന് ബാപ്പു തങ്ങൾ തീണ്ടക്കാട്, അസ്ലം ബാഖവി പാറന്നൂർ നേതൃത്വം നൽകി. സി.എം അനുസ്മരണ സമ്മേളനം അബൂബക്കർ ദാരിമി ഒളവണ്ണ ഉദ്ഘാടനം ചെയ്തു. ടി.പി.സി മുഹമ്മദ് കോയ ഫൈസി അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്ലത്തീഫ് ഫൈസി പൂനൂർ അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ന് വൈകിട്ട് ഏഴിന് മതപ്രഭാഷണ പരിപാടി കോഴിക്കോട് ഖാസി നാസർ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ജലീൽ റഹ്മാനി വാണിയന്നൂർ പ്രഭാഷണം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL