ഫറോക്ക്: കൊടുവള്ളി എ.എം മോട്ടോഴ്സിൽ യൂണിയൻ രൂപീകരിച്ചതിന്റെ പേരിൽ തൊഴിലാളികളെ പിരിച്ചുവിട്ടതിനെതിരെ ഫറോക്ക് ചുങ്കം എ.എം മോട്ടോഴ്സിലേക്ക് സി.ഐ.ടി.യു ഫറോക്ക് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എം.ഗിരീഷ് ഉദ്ഘാടനം ചെയ്തു. കേരള ഓട്ടോമൊബൈൽ സെയിൽസ് ആൻഡ് സർവീസ് എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി ഏ.കെ.രജീഷ് ബാബു, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.മമ്മു, സി.ഐ.ടി.യു ഫറോക്ക് ഏരിയാ സെക്രട്ടറി പി.ജയപ്രകാശൻ എന്നിവർ പ്രസംഗിച്ചു. പി.പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.ഷിജു സ്വാഗതവും വൈ. മാധവ പ്രസാദ് നന്ദിയും പറഞ്ഞു. ലേബർ ഡിപ്പാർട്ട്മെന്റ് വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ തയ്യാറാകാത്ത മാനേജ്മെന്റ് നടപടിയെ സമരക്കാർ അപലപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |