SignIn
Kerala Kaumudi Online
Thursday, 22 October 2026 6.46 PM IST

ലഹരിക്കെതിരെ മനുഷ്യച്ചങ്ങല

news-
ലഹരിക്കെതിരെ നരിക്കൂട്ടുംചാൽ ലഹരി വിരുദ്ധ സർവ്വകക്ഷി കൂട്ടായ്മ സംഘടിപ്പിച്ച മനുഷ്യച്ചങ്ങല കെ.പി. കുഞ്ഞമ്മദ് കുട്ടി എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: സമൂഹത്തിൽ ലഹരിയുടെ ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നരിക്കൂട്ടുംചാൽ ലഹരി വിരുദ്ധ സർവകക്ഷി കൂട്ടായ്മ "പണിയാം പുതുവലയം പറന്നിറങ്ങും ലഹരി കഴുകനെ അകറ്റാം"എന്ന സന്ദേശവുമായി മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. നാദാപുരം ഡിവൈ.എസ്.പി എം.പി. ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുന്നുമ്മൽ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ലീബ സുനിൽ, ടി.കെ. കുട്ട്യാലി, കൂരാറ വിനോദൻ, എസ്. ജെ. സജീവ് കുമാർ, കെ. രാധാകൃഷ്ണൻ, ടി. സുരേഷ് ബാബു, പി.കെ. ശശിധരൻ, ജെ.ഡി ബാബു, അനൂപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL