നാദാപുരം: നാദാപുരം സിറാജുൽഹുദാ ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കി ദഅവാ കോളേജിൽ പഠനം തുടരുന്ന 34 ഹാഫിളുകളെ നാദാപുരം ബഹുജന കൂട്ടായ്മ ആദരിക്കുന്നു. നാളെ വൈകിട്ട് അഞ്ചിന് നാദാപുരം ടൗൺ പരിസരത്ത് നടക്കുന്ന അനുമോദന സമ്മേളനത്തിൽ പാണക്കാട് ബശീറലി ശിഹാബ് തങ്ങൾ പങ്കെടുക്കും. സ്വാഗതസംഘം ഓഫീസ് മുഖ്യ രക്ഷാധികാരി കണ്ണോത്ത് കുഞ്ഞാലി ഹാജി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമൻ സി.വി. സുബൈർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഹുസൈൻ കുന്നത്ത്, ഇസ്മായിൽ സഖാഫി തിനൂർ, കെ. ടി.കെ. അബ്ദുല്ല ഹാജി, പുന്നോറത്ത് അമ്മത് ഹാജി, ഏ.ടി. അബ്ദുല്ല ഹാജി എന്നിവർ പങ്കെടുത്തു. സ്വാഗത സംഘം കൺവീനർ റശീദ് കക്കംവെള്ളി സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |