ബേപ്പൂർ: ബേപ്പൂർ പബ്ലിക് ലൈബ്രറി ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്ക്കരണം നടന്നു. മാറാട് സബ് ഇൻസ്പെക്ടർ കെ. രമേശൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി ലഹരി വിരുദ്ധ സമിതി ചെയർമാൻ മുരളി ബേപ്പൂർ അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി ബീറ്റ് പൊലീസ് ഓഫീസർ പി. പ്രജീഷ്, ബേപ്പൂർ പബ്ലിക് ലൈബ്രറി സെക്രട്ടറി പി.എൻ. പ്രേമരാജ്, പി. അനിൽകുമാർ, ടി മുരളീധരൻ, പ്രദീപൻ . യു , ബാലഗോപാൻ. കെ, ഗ്രീഷ്മ പ്രജിത്ത്, മോഹൻദാസ്. സി.കെ തുടങ്ങിയവർ പ്രസംഗിച്ചു. ഈ മാസം 21 ന് പൊലീസ്, എക്സൈസ് വകുപ്പുകളുടെ സഹകരണത്തോടെ ജനകീയ ലഹരി വിരുദ്ധ റാലി സംഘടിപ്പിക്കാൻ തീരുമാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |