SignIn
Kerala Kaumudi Online
Thursday, 22 October 2026 6.20 PM IST

ഞാറ്റുവേല ചന്ത ആരംഭിച്ചു

kunnamngalamnews
കുന്ദമംഗലം പഞ്ചായത്ത് കൃഷിഭവനും കുന്ദമംഗലം കാർഷിക കർമ്മസേനയും സംയുക്തമായി ആരംഭിച്ച ഞാറ്റുവേല ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ ഉദ്ഘാടനംചെയ്യുന്നു

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവനും കുന്ദമംഗലം കാർഷിക കർമ്മ സേനയും സംയുക്തമായി ഞാറ്റുവേല ചന്തയും കർഷക സഭയും ആരംഭിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. യു.സി പ്രീതി, ശബ്ന റഷീദ്, ചന്ദ്രൻ തിരുവലത്ത്, ടി.ശിവാനന്ദൻ, സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. ചന്തയിൽ വിവിധ ഇനം ഫലവൃക്ഷത്തൈകൾ, ജൈവ ജീവാണു വളങ്ങൾ, ജൈവകീടനാശിനികൾ, തെങ്ങിൻ തൈ, നാടൻ കവുങ്ങിൻ തൈകൾ, കുരുമുളക് , ചെട്ടി, പച്ചക്കറി തൈകൾ തുടങ്ങിയവ ലഭ്യമാണ്. ജൂലായ് 5 വരെ ഞാറ്റുവേല ചന്ത ഉണ്ടായിരിക്കും. കൃഷി ഓഫീസർ ദീപ.ജെ സ്വാഗതവും അസി. കൃഷി ഓഫീസർ എം.രൂപേഷ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL