SignIn
Kerala Kaumudi Online
Thursday, 22 October 2026 7.52 PM IST

കർക്കടക മാസ പൂജയും അനുമോദനവും

photo
നരിക്കുനി കൽക്കുടുമ്പ് തിരുവോത്ത് പൊയിൽ ഭദ്രകാളി ക്ഷേത്രത്തിൽ കർക്കിടക മാസ പൂജകൾ ക്ഷേത്രം മേൽശാന്തി രാമദാസ് പുതിയേടത്തിൻ്റേയും മനോജ് കക്കോടിയുടേയും കാർമ്മികത്വത്തിൽ നടക്കുന്നു

നരിക്കുനി: കൽക്കുടുമ്പ് തിരുവോത്തുപൊയിൽ ഭദ്രകാളി ക്ഷേത്രത്തിൽ കർക്കടക മാസ പൂജകൾ ക്ഷേത്രം മേൽശാന്തി

രാമദാസ് പുതിയേടത്തിന്റെയും മനോജ് കക്കോടിയുടെയും കാർമ്മികത്വത്തിൽ നടന്നു. ഗണപതി ഹോമം, സുദർശനഹോമം, മൃത്യുഞ്ജയ ഹോമം, ഭഗവതിസേവ എന്നിവയിൽ നൂറുകണക്കിന് ഭക്തർ പങ്കാളികളായി. എൽ.എസ് .എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു

പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും വ്യത്യസ്ത മേഖലകളിൽ വ്യക്തിഗത നേട്ടം കൈവരിച്ചവരെയും ക്ഷേത്ര കമ്മിറ്റി അനുമോദിച്ചു. ക്ഷേത്രം കാരണവർ പൂക്കോട്ട് പാച്ചുക്കുട്ടി, ടി.പി.വേലുക്കുട്ടി, ടി.പി. റൂബീഷ് തുടങ്ങിയവർ പ്രസംഗിച്ചു. ടി.പി സജിത്ത് കുമാർ സ്വാഗതവും സെക്രട്ടറി അമൃത വിഷ്ണു നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL