SignIn
Kerala Kaumudi Online
Thursday, 22 October 2026 5.28 PM IST

കോളേജുകള്‍ക്ക് 'ലീപ്' ചലഞ്ചുമായി ജില്ല ഭരണകൂടം

juyh
തെരഞ്ഞെടുപ്പി

കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയില്‍ അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും പേര് ചേര്‍ക്കാന്‍ 'ലീപ്' (ലോക്കല്‍ ബോഡി ഇലക്ഷന്‍ അവയര്‍നസ് പ്രോഗ്രാം) പദ്ധതിയുടെ ഭാഗമായി എന്റോള്‍മെന്റ് ചലഞ്ചുമായി ജില്ലാ ഭരണകൂടം. ജനാധിപത്യബോധമുള്ള പൗരന്മാരെ വാര്‍ത്തെടുക്കുന്ന ഇടമാക്കി ക്യാമ്പസുകളെ മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുമ്പ് യോഗ്യരായ എല്ലാ വിദ്യാര്‍ത്ഥികളെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കോളേജുകള്‍ക്ക് പ്രത്യേക അംഗീകാരം നല്‍കും. 2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അര്‍ഹത. യോഗ്യരായ എല്ലാ വിദ്യാര്‍ത്ഥികളും ആഗസ്റ്റ് 7നകം പേര് ചേര്‍ത്തിട്ടുണ്ടെന്ന്

കോളേജുകള്‍ ഉറപ്പാക്കണം. സമയബന്ധിതമായി 100 ശതമാനം ലക്ഷ്യം പൂര്‍ത്തിയാക്കുന്ന കോളേജുകള്‍ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചശേഷം വിദ്യാര്‍ത്ഥികളുടെ പേര്, ലോക്കല്‍ ബോഡി, വാര്‍ഡ് നമ്പര്‍, പാര്‍ട്ട് നമ്പര്‍, സീരിയല്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ leapkozhikode@gmail.com എന്ന ഇ-മെയില്‍ ഐഡിയിലേക്ക് അയക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL