SignIn
Kerala Kaumudi Online
Thursday, 22 October 2026 7.52 PM IST

മാവേലിക്കസ് പോസ്റ്റര്‍ പ്രകാശനം മോഹൻലാലും മന്ത്രി മുഹമ്മദ് റിയാസും ചേര്‍ന്ന് നിര്‍വഹിച്ചു

maveli
മാവേലിക്കസിന്റെ പോസ്റ്റര്‍ നടൻ മോഹന്‍ലാലും മന്ത്രി മുഹമ്മദ് റിയാസും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു. ഡോ. അലക്‌സാണ്ടര്‍, കെ.സി.ബാബു, എസ്.കെ.സജീഷ് എന്നിവര്‍ സമീപം

കോഴിക്കോട്: സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്, കേരള ആര്‍ട്‌സ് ക്രാഫ്റ്റ് വില്ലേജ്, ജില്ല ടൂറിസം പ്രമോഷൻ കൗണ്‍സിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ‘മാവേലിക്കസ്’ ഓണാഘോഷത്തിന്റെ പോസ്റ്റര്‍ പ്രകാശനം നടൻ മോഹന്‍ലാലും ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസും ചേര്‍ന്ന് നിര്‍വഹിച്ചു. ഗോകുലം ഗ്രാന്‍ഡില്‍ നടന്ന ചടങ്ങില്‍ ടൂറിസം വകുപ്പിന്റെ സ്‌നേഹസമ്മാനമായ ഓണപ്പുടവ മന്ത്രി മോഹന്‍ലാലിന് സമ്മാനിച്ചു. കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് ചെയര്‍മാന്‍ എസ്.കെ സജീഷ്, ഡി.ടി.പി.സി സെക്രട്ടറി ഡോ. നിഖില്‍ദാസ്, സര്‍ഗാലയ സി.ഇ.ഒ ശ്രീപ്രസാദ്, കെ.സി ബാബു, ഡോ. അലക്സാണ്ടർ എന്നിവർ പങ്കെടുത്തു. 31 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെയാണ് ഓണാഘോഷം. പൂക്കളമത്സരത്തോടെയാണ് മാവേലിക്കസിന് തുടക്കമാവുക. തുടര്‍ന്ന് കോഴിക്കോട് ബീച്ച്, ലുലുമാള്‍, ബട്ട് റോഡ് ബീച്ച്, തളി, കുറ്റിച്ചിറ, മാനാഞ്ചിറ, ടൗണ്‍ഹാള്‍, ബേപ്പൂര്‍ ബീച്ച്, സര്‍ഗാലായ ക്രാഫ്റ്റ് വില്ലേജ് എന്നിവിടങ്ങളിലായി കലാപരിപാടികള്‍ അരങ്ങേറും. കെ.എസ് ചിത്ര, എം.ജയചന്ദ്രന്‍, സിദ്ധ് ശ്രീറാം, സിതാര കൃഷ്ണകുമാര്‍, ജോബ് കുര്യന്‍, ജാസി ഗിഫ്റ്റ്, വിനീത് ശ്രീനിവാസന്‍ അടക്കമുള്ളവരുടെ സംഗീതപരിപാടികളുണ്ടാകും. നവ്യ നായര്‍, റിമ കല്ലിങ്ങൽ, പാരീസ് ലക്ഷ്മി തുടങ്ങിയവരും പങ്കെടുക്കും. ഒമ്പത് വേദികളിലായി അമ്പതോളം കലാകാരന്‍മാരാണ് പരിപാടികള്‍ അവതരിപ്പിക്കുക. കൈത്തറി മേള, വ്യാപാരപ്രദര്‍ശനം, ഭക്ഷ്യമേള, പുസ്തകമേള എന്നിവയുമുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL