SignIn
Kerala Kaumudi Online
Thursday, 22 October 2026 7.52 PM IST

വോളിതാരങ്ങളെ ആദരിച്ചു

kunnamangalamnews
ഓൾ കേരള ഇൻ്റർ കോളജിയേറ്റ് വോളിബോൾ ടൂർണമെൻ്റിനോടനുബന്ധിച്ച് കാരന്തൂർ പാറ്റേൺ വോളി അക്കാദമി സംഘടിപ്പിച്ച മുൻ കാല വോളി താരങ്ങളെ ആദരിക്കൽ അന്തർ ദേശീയ വോളിബോൾ റഫറി ടി.വി.അരുണാചലം ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: കാരന്തൂർ പാറ്റേൺ വോളി അക്കാഡമിയിൽ നടക്കുന്ന ഓൾ കേരള ഇൻ്റർ കോളജിയേറ്റ് വോളിബോൾ ടൂർണമെൻ്റിനോടനുബന്ധിച്ച് മുൻ കാല വോളി താരങ്ങളെ ആദരിച്ചു. മുൻ സംസ്ഥാന താരം കാരന്തൂർ എ.വിശ്വനാഥ കുറുപ്പ്, മുൻ കർണാടക സംസ്ഥാന താരം നെച്ചൂളി സി.കെ. മുഹമ്മദ്, ചെലവൂർ കോരാത്ത് മൊയ്തീൻ തുടങ്ങി എഴുപതോളം പേരാണ് ആദരവ് ഏറ്റുവാങ്ങിയത്. അന്തർ ദേശീയ വോളിബോൾ റഫറി ടി.വി.അരുണാചലം പരിപാടി ഉദ്ഘാടനം ചെയ്തു. സൂര്യ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. പി. ആരിഫ്, പി. റഷീദ്, പ്രേമൻ ജയരാജൻ, കണിയറക്കൽ മൊയ്തീൻ കോയ,നാസർ കാരന്തൂർ,​ സി. യൂസഫ് ,​ടി.പി. നിധീഷ് പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL