SignIn
Kerala Kaumudi Online
Thursday, 22 October 2026 7.52 PM IST

റീല് കണ്ടോ..? ഷെയർ ചെയ്യണേ, സ്റ്റാറ്റസ് ഇടണേ..

reeeeeeel-
റീല്

കോഴിക്കോട്: അപ്പഴേ വാട്സാപ്പിൽ വീഡിയോ അയച്ചിട്ടുണ്ടേ... കാണണം, ലെെക്ക് അടിക്കണം, ഷെയർ ചെയ്യണം. പിന്നെ സ്റ്റാറ്റസും ഇടണം. തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയ സ്ഥാനാർത്ഥികളുടെ ന്യൂജൻ വോട്ട് രീതികൾ റീലുകളായും ഷോട്ട് വീഡിയോകളായും സമൂഹമാദ്ധ്യമങ്ങൾ 'തൂക്കു'കയാണ്. വോട്ട് പെട്ടിയിലാക്കണമെങ്കിൽ ഇ' തലമുറയുടെ ഒപ്പം സഞ്ചരിച്ചാലേ രക്ഷയുള്ളൂ എന്ന തിരിച്ചറിവിൽ എല്ലാ മുന്നണികളും നേരത്തേ തന്നെ റീൽസുകൾകൊണ്ട് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. വികസന പ്രവർത്തനങ്ങൾ ചെറു വീഡിയോകളായും ട്രോളുകളായും പോസ്റ്റുകളായും ഫേസ്ബുക്കിലും വാട്‌സാപ്പിലും ഇൻസ്​റ്റഗ്രാമിലുമെല്ലാം സജീവമാണ്. മാത്രമല്ല കമന്റുകളിൽ ഗൗരവമായ ചർച്ചകളുമുണ്ട്. പ്രായഭേദമന്യേ റീലുകളുമായി എല്ലാവരും രംഗത്തുണ്ട്. സ്ഥാനാർത്ഥികൾക്കായി പ്രത്യേകം രൂപകല്പന ചെയ്ത ഫേസ്ബുക്ക് പേജുകളും ഇതിനായുണ്ട്. പ്രഖ്യാപനം നടത്തിയ മുന്നണികളിലെ സ്ഥാനാർത്ഥികൾ വോട്ടർമാരെ നേരിൽക്കണ്ടുള്ള പ്രചാരണ പരിപാടികൾക്കും തുടക്കമിട്ടു.

 ട്രോളുണ്ട് പാരഡിയും

പ​യ​റ്റി​ത്തെ​ളി​ഞ്ഞ​ ​ത​ന്ത്ര​ങ്ങ​ളാ​യ​ ​പാ​രഡി​ ​ഗാ​നാ​ലാ​പ​നം​ ​പോ​ലു​ള്ള​വ​യും​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ ​ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.​ ​താ​ര​ങ്ങ​ളു​ടെ​ ​സി​നി​മ​യി​ലെ​ ​ഹി​റ്റ് ​ഗാ​ന​ങ്ങ​ളും​ ​മ്യൂ​സി​ക്കു​ക​ളും​ ​ഉ​പ​യോ​ഗി​ച്ചു​ള്ള​ ​വീ​ഡി​യോ​ക​ളും​ ​ത​രം​ഗ​മാ​വു​ക​യാ​ണ്.​ ​ട്രോ​ളു​കി​ട്ടി​യാ​ലും​ ​കു​ഴ​പ്പ​മി​ല്ല​ ​വോ​ട്ട് ​കി​ട്ട​ണ​മെ​ന്നാ​ണ് ​മ​റ്റു​ ​ചി​ല​രു​ടെ​ ​പ​ക്ഷം.
കോ​ർ​പ്പ​റേ​ഷ​നി​ലെ​ ​അ​ത്താ​ണി​ക്ക​ൽ​ ​വാ​ർ​ഡ് ​കോ​ൺ​ഗ്ര​സ് ​സ്ഥാ​നാ​ർ​ഥി​ ​ടി.​ ​പ്ര​ശാ​ന്ത് ​പ്ര​ഖ്യാ​പ​നം​മു​ത​ൽ​ ​ത​ൻ്റെ​ ​പാ​ട്ടു​ക​ൾ​കൊ​ ​ണ്ട് ​സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ​ ​നി​റ​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ്.​ ​എ​ല്ലാ​ ​മു​ന്ന​ണി​ക​ളും​ ​ഇ​ല​ക്ഷ​ന് ​മു​ന്നോ​ടി​യാ​യു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​ആ​ദ്യ​ഘ​ട്ടം​ ​പൂ​ർ​ത്തി​യാ​ക്കി.

ട്രെൻഡായി സിനിമാ ഡയലോഗും

സിനിമാ താരങ്ങളുടെ അകമ്പടിയോടെ ട്രോളുകളാണ് മ​റ്റൊരു ട്രെൻഡ്. തന്നെ ഒന്നു ട്രോളിയാലും കുഴപ്പമില്ല വോട്ട് തന്റെ പെട്ടിയിൽ തന്നെ വീഴണമെന്ന കാഴ്ചപ്പാടാണ് സ്ഥാനാർത്ഥികൾക്കുള്ളത്. മൊബൈൽ റിംഗ് ടോണുകളായി വോട്ടഭ്യർത്ഥനയും തരംഗമായിട്ടുണ്ട്. ഒട്ടേറെ സ്ഥാനാർത്ഥികൾ വെബ് സൈ​റ്റുകളും തുടങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL