SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.46 AM IST

സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

milli
ദീപ്തി ബ്രെയിലി സാക്ഷരതാ പദ്ധതിയില്‍ വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും രണ്ടാംഘട്ട പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ നിർവഹിക്കുന്നു

കോഴിക്കോട്: ദീപ്തി ബ്രെയിലി സാക്ഷരതാ പഠിതാക്കള്‍ക്ക് ഭക്ഷണവും യാത്രാചെലവും ജില്ലാ പഞ്ചായത്ത് നല്‍കുമെന്ന് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍. ഒന്നാംഘട്ട ബ്രെയിലി സാക്ഷരതാ പരീക്ഷയില്‍ വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും രണ്ടാംഘട്ടം ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അവര്‍. കുണ്ടായിത്തോട് ബ്രെയിലി പരിശീലന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓർഡിനേറ്റര്‍ പി.എന്‍ ബാബു അദ്ധ്യക്ഷനായി. ബ്രെയിലി സാക്ഷരതാ പദ്ധതിയുടെ സംസ്ഥാന ചുമതല വഹിക്കുന്ന സി അബ്ദുല്‍ റഷീദ് പദ്ധതി വിശദീകരിച്ചു. നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. എം.മുഹമ്മദ് ബഷീര്‍, മധു കാരന്തൂര്‍, ടി.പി നിഷാദ്, സോണി, ഷീജ, രാജീവ്, പി.പി സാബിറ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL