SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.47 AM IST

സീനിയർ സിറ്റിസൺ കോൺ. നേതൃ യോഗം

kunnamangalamnews
കുന്ദമംഗലം നിയോജക മണ്ഡലംസീനിയർ സിറ്റിസൺ കോൺഗ്രസ് നേതൃത്വ യോഗം രവികുമാർ പനോളി ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: വാർദ്ധക്യ കാല പെൻഷൻ അപേക്ഷകരുടെ വരുമാന പരിധി ഒരു ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷമാക്കി ഉയർത്തണ മെന്ന് കുന്ദമംഗലം നിയോജക മണ്ഡലം സീനിയർ സിറ്റിസൺ കോൺഗ്രസ് നേതൃ യോഗം ആവശ്യപ്പെട്ടു. സീനിയർ സിറ്റിസൺ കോൺഗ്രസ് കുന്ദമംഗലം നിയോജകമണ്ഡലം പ്രസിഡന്റായി കൊണിയഞ്ചേരി രാധാകൃഷ്ണൻ ചുമതലയേറ്റു. ജില്ലാ പ്രസിഡന്റ് ബാബു ബാലവാടി അദ്ധ്യക്ഷത വഹിച്ചു. പെരുവയൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രവികുമാർ പനോളി നേതൃ യോഗം ഉദ്ഘാടനം ചെയ്തു. മോഹൻദാസ് ഇടവലക്കണ്ടി, സർവ്വോത്തമൻ, അനീഷ് പാലാട്ട്, ഭാസ്കരൻ നായർ മാവൂർ, ടി.പി ഉണ്ണിക്കുട്ടി. അബ്ദുള്ള, ഗംഗാധരൻ നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL