പയ്യോളി: ഹിന്ദു ഏകതാ സമ്മേളനം പയ്യോളി അഹല്യഭായി ഹോൾക്കർ നഗറിൽ വെള്ളിമാടുകുന്ന് അമൃതാനന്ദമയി മഠം അധിപതി സ്വാമി വിവേകാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്തു. വി വിനായകൻ അദ്ധ്യക്ഷത വഹിച്ചു. സംസ്കാർ ഭാരതി ക്ഷേത്രീയ സംഘടന സെക്രട്ടറി തിരൂർ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കലാ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നാട്യാചാര്യനും എഴുത്തുകാരനുമായ ദാമു നർത്തന, മുതിർന്ന ആർ.എസ്.എസ് പ്രവർത്തകൻ കെ ഗോവിന്ദൻ, കന്യാകുമാരി സമരഭടൻ വി അരവിന്ദൻ, കൊട്ടിയൂർ ദേവസ്വത്തിൽ നിന്ന് വിരമിച്ച ഇരിങ്ങൽ കുഞ്ഞിരാമൻ, കാലടി സംസ്കൃത സർവകലാശാലയിൽ നിന്ന് വേദാന്തത്തിൽ മൂന്നാം റാങ്ക് നേടിയ സി.ടി നന്ദ മനോജ് എന്നിവരെ ആദരിച്ചു. കെ പി കൃപേഷ് സ്വാഗതവും കെ ശരത് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |