SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.19 AM IST

എൻ.ജി.ഒ അസോ. ബ്രാഞ്ച് സമ്മേളനം

1
കേരള എൻ.ജി.ഒ. അസോസിയേഷൻ വെസ്റ്റ്ഹിൽ ബ്രാഞ്ച് സമ്മേളനംകെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ . കെ. ജയന്ത് ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: കേരള എൻ.ജി ഒ അസോ. വെസ്റ്റ്ഹിൽ ബ്രാഞ്ച് സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.ജയന്ത് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പരിഷ്കരണത്തിന് മൂന്നും നാലും ഗഡുക്കളായി നൽകുമെന്ന് പറഞ്ഞ ആനുകൂല്യം നാളിതുവരെ അനുവദിക്കാത്ത സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ച പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മിഷൻ ഇലക്ഷൻ സ്റ്റണ്ടാണെന്നും സംസ്ഥാനത്തെ ഇടത് ഭരണത്തിന് അന്ത്യം കുറിക്കാൻ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നതെന്നും ജയന്ത് പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ചരിത്ര ഭൂരിപക്ഷത്തിൽ ഭരണത്തിലേറും. അസംതൃപ്തരായ സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും കുടുംബങ്ങൾ ഉൾപ്പെടെ സമസ്ത വിഭാഗം ആളുകളുടെയും വികാരം തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് തിരിച്ചടിയാവുമെന്നും ജയന്ത് പറഞ്ഞു. ബ്രാഞ്ച് പ്രസിഡന്റ് കെ.ടി. രമേശൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മോബിഷ് പി തോമസ് മുഖ്യപ്രഭാഷണം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL