SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.08 AM IST

കെ.എസ്.എ.എം.ഇ.യു കൺവെൻഷൻ

ait
കേരള സ്റ്റേറ്റ് അഗ്രിക്കൾച്ചറൽ മെക്കനൈസേഷൻ എംപ്ലോയീസ് യൂണിയൻ സംസ്ഥാന കൺവെൻഷൻ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി കെ നാസർ ഉദ്ഘാടനം ചെയ്യുന്നു

കൊഴിക്കോട്: കേരള സ്റ്റേറ്റ് അഗ്രിക്കൾച്ചറൽ മെക്കനൈസേഷൻ എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) സംസ്ഥാന കൺവെൻഷൻ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.കെ നാസർ ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പിന് കീഴിലുള്ള കാർഷിക യന്ത്രവത്ക്കരണ മിഷനിൽ ജോലി ചെയ്യുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിൽ നിയമങ്ങൾ റദ്ദ് ചെയ്ത് പുതിയ ലേബർ കോഡുകൾ നടപ്പിലാക്കിയ കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. പി.വി മാധവൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്, നിധീഷ് എം, അർജുൻ കെ കെ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: ടി.എം ശശി (പ്രസിഡന്റ്), ഐശ്വര്യ ജോൺസൺ, ജിതിൻ ജോർജ് (വൈ. പ്രസിഡന്റുമാർ), അശ്വിൻ മനോജ് (ജനറൽ സെക്രട്ടറി), ദിദീഷ് എം, അലൻദേവ് കെ (സെക്രട്ടറിമാർ), അജൽ കെ കെ (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL