SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

മോക്ക് ഇലക്ഷൻ സംഘടിപ്പിച്ചു

photo
വോട്ട് വണ്ടി ബാലുശ്ശേരി ഗോകുലം കോളേജിൽ എത്തിയപ്പോൾ

ബാലുശ്ശേരി: ശ്രീ ഗോകുലം ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇലക്ഷൻ ബോധവത്ക്കരണത്തിന്റെ ഭാഗമായി ക്യാമ്പസുകളിലെ പുതിയ വോട്ടേഴ്സിൽ ഇലക്ഷൻ നടപടികളെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ബോധവത്ക്കരണം നടത്തുന്നതിനായി ജില്ലാ ഇലക്ഷൻ കമ്മീഷൻ സ്വീപ് കോഴിക്കോട്, ഇലക്ഷൻ ലിട്രസി ക്ലബ് എൻ.എസ്.എസ് എന്നിവയുടെ നേതൃത്വത്തിൽ മോക്ക് ഇലക്ഷൻ സംഘടിപ്പിച്ചു. വോട്ടിംഗ് പ്രവർത്തനങ്ങളുടെ സുതാര്യത യന്ത്രങ്ങളുടെ പ്രവർത്തനം വി.പി പാറ്റ്, വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന മുറികളുടെ സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധന നടപടികൾ ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ് എന്നിവയുടെ പ്രവർത്തനം പരിചയപ്പെടുത്തി. പ്രിൻസിപ്പൽ ഡോ. മുസാഫിർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡോ. ആശാലത, ബാലരാമൻ. ഷിനിത, അപർണ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL