SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.47 AM IST

എം.കെ ഭാസ്കരന്റെ റോഡ് ഷോ

img
എൽ.ഡി.എഫ്സ്ഥാനാർത്ഥി എം.കെ ഭാസ്ക്കരൻ ഓർക്കാട്ടേരിയിൽ റോഡ് ഷോയിൽ

വടകര: ഇടതുമുന്നണി സ്ഥാനാർത്ഥി എം കെ ഭാസ്കരൻ പ്രചാരണം തുടങ്ങി. ഓർക്കാട്ടേരിയിൽ നടത്തിയ റോഡ് ഷോ ആവേശമായി. വ്യാഴാഴ്ച രാവിലെ മുതൽ മൺമറഞ്ഞ സോഷ്യലിസ്റ്റ് നേതാക്കളുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. വൈകീട്ട് ഓർക്കാട്ടേരി ഡേ മാർട്ട് പരിസരത്ത് നിന്ന് തുടങ്ങിയ റോഡ് ഷോ ജയപ്രകാശ് ഭവൻ പരിസരത്ത് അവസാനിച്ചു. സി.പി.എം ഒഞ്ചിയം ഏരിയ സെക്രട്ടറി ടിപി ബിനീഷ്, ആർ ഗോപാലൻ, കെ കെ കൃഷ്ണൻ, എൻ എം ബിജു, ടി.എൻ.കെ. ശശീന്ദ്രൻ, ഹംസ ഹാജി, പി കെ കുഞ്ഞിക്കണ്ണൻ, എൻ.ബാലകൃഷ്ണൻ,വി കെ സന്തോഷ് കുമാർ, പ്രബീഷ് ആദിയൂർ തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE, LDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL