SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

പ്രചാരണച്ചൂടിലും കൃഷിയറിവ് തേടി ഒ.ആർ കേളു

agri
വോട്ടിനൊപ്പം അൽപ്പം കൃഷിയും.... മന്ത്രി ഒ ആർ കേളു വെള്ളമുണ്ട പത്താംമൈലിൽ സി വി സിറാജിന്റെ വീടിനുമുകളിലെ കൃഷിയിടത്തിൽ

വെളളമുണ്ട: എം.എൽ.എയും മന്ത്രിയുമായപ്പോഴും കൃഷി കൈവിടാത്ത ഒ.ആർ കേളു തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ആ ഇഷ്ടം പ്രകടമാക്കുകയാണ്. സമയം കിട്ടുമ്പോഴെല്ലാം പണിയായുധങ്ങളുമായി പാടത്തും പറമ്പിലും ഇറങ്ങാറുള്ള സ്ഥാനാർത്ഥി

വെള്ളമുണ്ടയിലെ തിരക്കിട്ട പ്രചാരണത്തിനിടെയാണ് പത്താം മൈലിലെ സി.വി സിറാജിന്റെ വീട്ടിലെ ടെറസ് കൃഷിയെക്കുറിച്ച് അറിഞ്ഞത്. ഇതോടെ സിറാജിന്റെ വീട്ടിലെത്തി. വിദേശ പഴങ്ങളുൾപ്പെടെ ടെറസിൽ വിളയുന്നത് മനസിലാക്കി. മിറാക്കിൾ ഫ്രൂട്ട്, മരമുന്തിരി, തായ്ലൻഡിൽ നിന്നുള്ള നിത്യമാങ്ങ എന്നിവയെല്ലാം ഇവിടെയുണ്ട്. വീട്ടാവശ്യത്തിനുള്ള പച്ചക്കറികളെല്ലാം ടെറസിലാണ് വിളയിക്കുന്നതെന്ന് സിറാജ് പറഞ്ഞു. പ്ലാസ്റ്റിക് ബാരലുകളിൽ മണ്ണും വളവും നിറച്ചാണ് കൃഷി. ബഡ്, ഗ്രാഫ്റ്റ് തൈകളാണ് ഉപയോഗിക്കുന്നത്. കൊവിഡിൽ ആരംഭിച്ച കൃഷിയാണിപ്പോഴും തുടരുന്നത്. സിറാജിനെയും കുടുംബത്തെയും അഭിനന്ദിച്ച്, ഒരുമിച്ച് ഫോട്ടേയെടുത്തുമാണ് കേളു മടങ്ങിയത്.

''പഴയതുപോലെ ഇപ്പോൾ കൃഷി ചെയ്യാൻ പറ്റുന്നില്ല. എവിടെ കൃഷി കണ്ടാലും സന്തോഷമാണ്. ടെറസ് കൃഷിയും പരീക്ഷിക്കും'

മന്ത്രി ഒ.ആർ.കേളു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL