കോഴിക്കോട്: ജില്ലയിൽ നിയമസഭ തിരഞ്ഞെടുപ്പ് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് 29 വരെ പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കാം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ പരിശീലനത്തിനായി നിശ്ചയിക്കപ്പെട്ട വിവിധ കേന്ദ്രങ്ങളിൽ സജ്ജമാക്കിയ കളക്ഷൻ സെന്ററുകളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ ഫോം 12 മുഖേന അപേക്ഷിക്കാം. നിലവിൽ പരിശീലനമില്ലാത്ത രണ്ടാം പോളിംഗ് ഓഫീസർ, മൂന്നാം പോളിംഗ് ഓഫീസർ എന്നിവർക്കും ഫോം 12ൽ അപേക്ഷിക്കാം.
ജില്ലയിൽ 10 കേന്ദ്രങ്ങളിലായാണ് പരിശീലനം. വെസ്റ്റ്ഹിൽ, ജെ.ഡി.ടി ഇസ്ലാം മൾട്ടിമീഡിയ കോളേജ്, വെള്ളിമാടുകുന്ന്, മലബാർ ക്രിസ്ത്യൻ കോളേജ്, ഗവ. ആർട്സ് കോളേജ് മീഞ്ചന്ത തുടങ്ങിയവയാണ് പരിശീലന കേന്ദ്രങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |