SignIn
Kerala Kaumudi Online
Tuesday, 28 July 2026 12.29 AM IST

വൃക്ഷത്തൈകൾ വിതരണം ചെയ്തു

vrikshathaikal-
മണാശ്ശേരി കുന്നത്ത് വിഷ്ണുക്ഷേത്രത്തിൽ വിഷുക്കൈനീട്ടത്തിനൊപ്പം വൃക്ഷത്തൈകൾ വിതരണം ചെയ്തപ്പോൾ

മുക്കം: മണാശ്ശേരി ശ്രീകുന്നത്ത് തൃക്കോവിൽ വിഷ്ണുക്ഷേത്രത്തിലെ വിഷുദിനം വിവിധ പരിപാടികളോടെ നടന്നു. വെള്ളിമാടുകുന്ന് മാതാ അമൃതാനന്ദമയി മഠത്തിലെ യുവജന സേവന വിഭാഗമായ അയുദ്ധിൻ്റെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈകളുടെ വിതരണം നടന്നു. സ്വാമി വിവേകാമൃതാനന്ദപുരി ക്ഷേത്രം ഭാരവാഹികൾക്ക് തൈകൾ വിതരണം ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു. കോ ഓർഡിനേറ്റർ ഷാജി സി.എം പദ്ധതി വിശദീകരിച്ചു. ഹരിവിജയ് ,റോമിനാ, മനോജ് നേതൃത്വം നൽകി. പൂജാദികർമ്മങ്ങൾക്ക് മേൽശാന്തി ഒഴുകിൽ തട്ടിയൂർ മനോഹരൻ നമ്പൂതിരി, കോളേരി ഇല്ലം മധു നമ്പൂതിരി, കാരന്തൂർ രാമചന്ദ്രൻ നമ്പൂതിരി , കോളേരി ഇല്ലം മിഥുൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL