SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.19 AM IST

'ഉത്തർപ്രദേശിലെയും നോയിഡയിലെയും തൊഴിലാളി പ്രശ്നം പരിഹരിക്കണം'

hhy-
തൊ​ഴി​ലാ​ളി​ ​സ​മ​ര​ത്തെ​ ​അ​ടി​ച്ച​മ​ർ​ത്തു​ന്ന​ ​ഹ​രി​യാ​ന,​ ​യു.​പി​ ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ​ ​സി.​ഐ.​ടി.​യു​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പു​തി​യ​ ​ബ​സ് ​സ്റ്റാ​ൻ​ഡ് ​ന​ട​ത്തി​യ​ ​പ്ര​തി​ഷേ​ധ​ ​കൂ​ട്ടാ​യ്മ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ്‌​ ​ടി.​പി​ ​രാ​മ​കൃ​ഷ്ണ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.

കോഴിക്കോട്‌: ഉത്തർപ്രദേശിലും നോയിഡയിലും തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക്‌ ഉടൻ പരിഹാരം ഉണ്ടാക്കണമെന്ന്‌ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ കോഴിക്കോട്‌ സംഘടിപ്പിച്ച തൊഴിലാളി പ്രതിഷേധത്തിൽ ആവശ്യമുയർന്നു. ഇവിടങ്ങളിൽ തൊഴിലവകാശം നിഷേധിക്കുമ്പോൾ ബന്ധപ്പെട്ട സർക്കാരുകളുമായി ചർച്ച നടത്തി പരിഹാരമുണ്ടാക്കണമെന്ന ആവശ്യം സി.ഐ.ടി.യു അഖിലേന്ത്യാ ഭാരവാഹികൾ മുന്നോട്ടുവച്ചെങ്കിലും സഹകരിക്കാനോ, ട്രേഡ് യൂണിയൻ നേതാക്കന്മാരുമായി സംസാരിക്കാനോ ആ സർക്കാരുകർ തയ്യാറായിട്ടില്ലെന്ന് പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌ത സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.പി രാമകൃഷ്‌ണൻ പറഞ്ഞു.
തൊഴിലാളികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം സമരത്തിന് നേതൃത്വം നൽകിവരികയാണ്. എന്നാൽ അവിടങ്ങളിലെ സർക്കാരുകൾ ഒരു തരത്തിലും തൊഴിലാളികൾക്ക്‌ സഹായകമായ സമീപനമല്ല സ്വീകരിക്കുന്നത്‌. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അവരുടെ നിലപാടിൽ മാറ്റം വരുത്തി തൊഴിൽ മേഖലയിലുള്ള സംഘർഷ ഭരിതമായ അന്തരീക്ഷം ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ്‌ കേരളത്തിലെ തൊഴിലാളികൾ ആവശ്യപ്പെടുന്നത്‌. തൊഴിലാളികൾക്ക് നേരെയുള്ള ഈ കടന്നാക്രമണം ഒറ്റപ്പെട്ട സംഭവമല്ലെന്നും പറഞ്ഞു.
മൊഫ്യൂസിൽ ബസ്‌സ്‌റ്റാൻഡിൽ ചേർന്ന പ്രതിഷേധത്തിൽ ജില്ലാ പ്രസിഡന്റ്‌ മാമ്പറ്റ ശ്രീധരൻ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി പി.കെ മുകുന്ദൻ, ട്രഷറർ പി.കെ സന്തോഷ്‌, സെക്രട്ടറി എം. ഗിരീഷ്‌ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL