SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.47 AM IST

ജനപ്രതിനിധികൾക്ക് സ്വീകരണം

photo-
കാഞ്ഞിരമുഴി പൊതുജന വായനശാല ഭാരവാഹികളായിരുന്ന വി. ശ്രീധരൻ, ടി.സി ഗോപാലൻ, ഒ.കെ ബാബു എന്നിവരുടെ ഫോട്ടോ അനാച്ഛാദനം മുക്കം നഗരസഭ വൈസ് ചെയർപേഴ്സൺ സി.എ പ്രദീപ് കുമാർ നിർവ്വഹിക്കുന്നു

മുക്കം: കാഞ്ഞിരമുഴി പൊതുജന വായനശാല മുൻ ഭാരവാഹികളായ വി ശ്രീധരൻ ,ടി.സി ഗോപാലൻ,ഒ.കെ ബാബു എന്നിവരുടെ ഫോട്ടോഅനാച്ഛാദനവും വായനശാലയുടെ പരിസര പ്രദേശങ്ങളിൽ നിന്ന് വിജയിച്ച മുക്കം നഗരസഭ കൗൺസിലർമാർക്കുള്ള സ്വീകരണ ചടങ്ങും സംഘടിപ്പിച്ചു. ഫോട്ടോ അനാച്ഛാദനം മുക്കം നഗരസഭ വൈസ് ചെയർപേഴ്സൺ സി.എ പ്രദീപ്കുമാറും

കൗൺസിലർമാർക്കുള്ള ഉപഹാര സമർപ്പണം ലൈബ്രറി കൗൺസിൽ മുക്കം മേഖല സമിതി കൺവീനർ എ.വി സുധാകരനും നിർവഹിച്ചു.സി.കെ ദിവാകരൻ അദ്ധ്യക്ഷനായി. റാഷിദ് കുന്നത്ത്, ജിജി ജയരാജ്, ബബിത മനോജ്, രവീന്ദ്രൻ പാറോൽ, കെ ഗോകുലൻ, പി.വി പ്രദീപ് കുമാർ, സി.കെ ബാബു , ഇ ഷൈനി പങ്കെടുത്തു. വി.രവീന്ദ്രൻ സ്വാഗതവും ടി സുനീഷ് കുമാർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL