SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.14 AM IST

ജാഗ്രതാ സമിതി രൂപീകരിച്ചു

g-abdul-akbar
ജാഗ്രതാ സമിതി യോഗത്തിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.അബ്ദുൾ അക്ബർ സംസാരിക്കുന്നു. 2) യോഗത്തിൽ പങ്കെടുത്തവർ

മുക്കം: പ്രദേശത്ത് തുടർച്ചയായുണ്ടാവുന്ന മോഷണങ്ങൾക്കും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ നെല്ലിക്കാപറമ്പിൽ ജനജാഗ്രതാ സംഗമം സംഘടിപ്പിച്ചു. എന്റെ നെല്ലിക്കാപറമ്പ് സന്നദ്ധ സേനയുടെയും ചാരിറ്റബിൾ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ മോഷണങ്ങളും മറ്റും തടയുന്നതിനുള്ള വിവിധ കർമ പദ്ധതികൾ ആസൂത്രണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജി. അബ്ദുൽ അക്ബർ ഉദ്ഘാടനം ചെയ്തു. ജി.എ. റഷീദ് അദ്ധ്യക്ഷത വഹിച്ചു. വിജീഷ്, പി.ടി. മുനീർ, കെ. അബ്ദുൽ ബാർ, എൻ.ജോസ്, മണ്ണിൽ മുഹമ്മദ്‌, എൻ.പി. മുജീബ്റഹ്മാൻ, സലീം എടത്തിൽ, യു.പി. അബ്ദുൽ ഹമീദ്, വി. ഫൈസൽ, സുരേഷ് മാട്ടുമുറി എന്നിവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL