SignIn
Kerala Kaumudi Online
Monday, 18 May 2026 11.19 PM IST

കുറ്റ്യാടിയിൽ രക്തദാന ക്യാമ്പ്

news-
ബ്ലഡ് ബാങ്ക് ഓഫീസർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നു.

കുറ്റ്യാടി : ഹോപ്പ് ഡോണേഴ്സ് ഗ്രൂപ്പ് ജോയിന്റ് സെക്രട്ടറി ഷരീഫ് ആഷിയാനയുടെ സ്മരണാർത്ഥം തലശ്ശേരി മലബാർ കാൻസർ സെന്ററുമായി സഹകരിച്ച് കുറ്റ്യാടിയിൽ ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന്റെയും കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കുറ്റ്യാടി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ വ്യാപാര ഭവനിൽ രക്തദാന ക്യാമ്പ് നടത്തി. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് ടി.കെ ഉദ്ഘാടനം ചെയ്തു. കെ.എച്ച് ആർ എ സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ പവിത്രൻ വട്ടോളി അദ്ധ്യക്ഷത വഹിച്ചു. കെ.എച്ച്. ആർ ജില്ലാ ട്രഷറർ ബഷീർ ചിക്കീസ്, മുഹമ്മദ് ബഷീർ, ജെ.ഡി.എസ്. എസ് കുറ്റ്യാടി എ.എസ്.ഐ. ബിജു, ബഷീർ തൊട്ടിൽപ്പാലം എന്നിവർ പ്രസംഗിച്ചു. ഹോപ്പ് പ്രസിഡന്റ് നാസർ മാഷ് ആയഞ്ചേരി സ്വാഗതവും കോ ഓർഡിനേറ്റർ ശ്രീജിത്ത് മരുതോങ്കര നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL