SignIn
Kerala Kaumudi Online
Wednesday, 20 May 2026 5.02 AM IST

വോളിബോൾ പരിശീലനക്കളരി

news-
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: നരിക്കൂട്ടുംചാൽ യൂണിറ്റി റസിഡൻസ് അസോസിയേഷൻ പത്തിനും 20 വയസിനും ഇടയിലുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച വോളിബോൾ പരിശീലന പരിപാടി സമാപിച്ചു . കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി ശശിധരൻ അദ്ധ്യക്ഷത വഹിച്ചു . വിനോദൻ കൂരാറ, ദിനേശൻ എൻ.കെ , റീജ, അഡ്വ.ഷൈജു, അനുപ് കുമാർ എന്നിവർ പ്രസംഗിച്ചു. ഇന്ത്യൻ റെയിൽവേ കോച്ച് പ്രദീപ്കുമാർ, സായി കോച്ച് സൂരജ്, ഇന്ത്യൻ റെയിൽവേ താരം അക്ഷയ്, മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി താരം കെ.വി ശശിധരൻ, കെ.ജി സുധീഷ് ക്ലാസെടുത്തു. സെക്രട്ടറി എം.സി സതീഷ് കുമാർ സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL