കുറ്റ്യാടി: രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിന്റെ ഭാഗമായി മലയോരമേഖലയിലെ വിവിധ പ്രദേശങ്ങളിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. കായക്കൊടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ഒ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കോരംങ്കോട്ട് മൊയ്തു ഉദ് ഘാടനം ചെയ്തു. കെ.പി ബിജു ആർ. സജീവൻ, കെ.പി ഹമീദ്, സുധാകരൻ കെ പി അസീസ് തളിയിൽ എം.പി മൊയ്തു റിജേഷ് കുമാർ ഹമീദ് മഠത്തിൽ റിജീഷ് പ്രസംഗിച്ചു. കാവിലും പാറ ഗവ. ഹൈസ്കൂൾ പരിസരത്ത് രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. മരുതോങ്കര കച്ചേരിതാഴ പ്രിയദർശിനി കൂട്ടായ്മയുടെ ചടങ്ങിൽ കെ.കൃഷ്ണൻ, സനൽ വക്കത്ത് പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
