SignIn
Kerala Kaumudi Online
Wednesday, 27 May 2026 1.33 AM IST

വിദ്യാർത്ഥി സ്വയം വെടിവച്ച് മരിച്ചു

suicide
suicide

കോഴിക്കോട്: പന്തീരാങ്കാവിൽ വിദ്യാർത്ഥി സ്വയം വെടിവച്ച് ജീവനൊടുക്കി. മനാൽ ഹൗസിൽ കാർത്തിക് (19) ആണ് മരിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. വീടിന്റെ മുകൾ നിലയിൽ നിന്ന് വിദ്യാർത്ഥി സ്വയം ജീവനൊടുക്കുകയായിരുന്നെന്ന് പന്തീരാങ്കാവ് പൊലീസ് പറഞ്ഞു. കാർത്തിക് തൊണ്ടയാട് റൈഫിൾ ക്ലബിൽ അംഗമാണ്. ആത്മഹത്യയിലേക്ക് നയിച്ച കാര്യം വ്യക്തമല്ല. പൊലീസ് വീട്ടിലെത്തി പ്രാഥമിക പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പന്തീരാങ്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL