ബേപ്പൂർ: അരക്കിണർ ചിന്ത ലൈബ്രറിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും വായനക്കാർക്കും വേണ്ടി ബേപ്പൂർ പൊലീസ് സ്റ്റേഷനിലേക്ക് പഠനസന്ദർശനം സംഘടിപ്പിച്ചു. സ്റ്റേഷനിലെ വിവിധ സംവിധാനങ്ങൾ, ട്രാഫിക് ബോധവൽക്കരണം, ലഹരി ഉപയോഗങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് നേരിട്ട് മനസിലാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സന്ദർശനം.
വിവിധ ആയുധങ്ങളും അവയുടെ പ്രത്യേകതകളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. കൂടാതെ പോലീസ് വകുപ്പിന്റെ ദൈനംദിന പ്രവർത്തനങ്ങൾ, പൊതുജന സേവനങ്ങൾ എന്നിവയെക്കുറിച്ചും ബോധവത്ക്കരണം നടത്തി. സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് അരുൺകുമാർ വിദ്യാർത്ഥികൾക്ക് ആവശ്യമായ വിശദീകരണങ്ങൾ നൽകി. ലൈബ്രറി സെക്രട്ടറി കെ.സി. അനൂപ്, ടി.കെ. ഗോപാലകൃഷ്ണൻ, ടി.കെ. സുനിൽകുമാർ, എ.വി. പ്രജിത, എൻ. ഷീജ, ഇ.കെ. സുഭാഷിണി എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
