വടകര: പശ്ചിമേഷ്യൻയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ശാസ്ത്ര സാഹിത്യപരിഷത്ത് സംഘടിപ്പിച്ച തോടന്നൂർ മേഖലാ തല യുദ്ധവിരുദ്ധ ബാലോത്സവം കുട്ടോത്ത് നടന്നു. കുട്ടികളിൽ യുദ്ധവിരുദ്ധ മനോഭാവം, സമാധാനചിന്ത, പരസ്പരസഹകരണം, സഹിഷ്ണുത തുടങ്ങിയവ വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തിലാണ് ബാലോത്സവങ്ങൾ സംഘടിപ്പിച്ചത്. ബാലവേദി സംസ്ഥാന കൺവീനർ ശശിധരൻ മണിയൂർ ഉദ്ഘാടനം ചെയ്തു. സി.പി. വസന്ത അദ്ധ്യക്ഷയായി. ശ്രീജൈത്രജ് ജയറാം, ഭഗത് സൂരജ്, അഞ്ജന, അനാമിത്ര എന്നിവർ മെന്റർമാരായിരുന്നു. അനുരാഗ് എടച്ചേരി, ജെ.അമൃത , കെ.വിജയൻ, ടി.മോഹൻദാസ് ,രാജീവ് മേമുണ്ട , രാജൻ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. സുബീഷ് കുട്ടോത്ത് സ്വാഗതവും രാജീവ് മേമുണ്ട നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |