മുക്കം: രണ്ട് ദിവസങ്ങളിലായി കളംതോട് എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്ന ജവഹർ ബാൽ മഞ്ച് ജില്ലാ ക്യാമ്പ് സമാപിച്ചു. ക്യാമ്പിന്റെ സമാപന സമ്മേളനം എം.കെ രാഘവൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കുള്ള ഉപഹാരവും സർട്ടിഫിക്കട്ടുകളും അദ്ദേഹം വിതരണം ചെയ്തു. ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ കെ. നവനീത് മോഹൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ കോ ഓർഡിനേറ്റർ ഇ.എം ജയപ്രകാശ്, സംസ്ഥാന കോ ഓർഡിനേറ്റർമാരായ ടി നുസ്രത്ത്, അഡ്വ.ലിഷ, ജില്ലാ കോഡിനേറ്റർ യു.കെ സിറാജ്, മനോജ് കാപ്പാട്, തനുദേവ്, അർഷീന, പ്രഭി പുനത്തിൽ, നിശ്വിൻ, ലത, ടി.കെ.പി അബൂബക്കർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |