SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.46 AM IST

ശിൽപ്പശാല സംഘടിപ്പിച്ചു

samuuudra-
ബോധവത്ക്കരണ ശില്പശാല സംഘടിപ്പിച്ചു

ബേപ്പൂർ: ലോക സമുദ്ര ദിനത്തോടനുബന്ധിച്ച് അരക്കിണർ ഗോവിന്ദവിലാസ് എ.എൽ.പി. സ്കൂളിൽ ബോധവത്ക്കരണ ശിൽപ്പശാല സംഘടിപ്പിച്ചു. മുൻ കൗൺസിലറും പരിസ്ഥിതി പ്രവർത്തകനുമായ പേരോത്ത് പ്രകാശൻ പരിപാടി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനത്തിന് ലഭിക്കുന്ന സാമൂഹിക, മാദ്ധ്യമ, വിദ്യാഭ്യാസ പ്രാധാന്യത്തിന്റെ ഒരു ചെറിയ ഭാഗം പോലും ലോക സമുദ്ര ദിനത്തിന് ലഭിക്കാത്തത് ആശങ്കാജനകമായ യാഥാർത്ഥ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനും പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും സമുദ്രങ്ങൾ നിർണായക പങ്കുവഹിക്കുന്നതായി പേരോത്ത് പ്രകാശൻ വിദ്യാർത്ഥികളുമായി സംവദിച്ചു. പ്രധാനാദ്ധ്യാപകൻ എം.ആർ. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. പി.എം. അൻവർ സമീൽ, കെ.സി. അനൂപ്, വി.കെ. ദിനൂപ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL