മേപ്പയ്യൂർ: ആരോഗ്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി സൈക്കിൾ ചവിട്ടാം എന്ന സന്ദേശവുമായി ലോക സൈക്കിൾ ദിനാചരണത്തിന്റെ ഭാഗമായി മേപ്പയ്യൂരിൽ സൈക്കിൾ റാലി നടത്തി. ഫാത്തിമ തഹ് ലിയ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. മേപ്പയ്യൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ കായികാദ്ധ്യാപകൻ സമീർ പരപ്പിൽ അധ്യക്ഷനായി. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നിബിത, മേലടി ബ്ലോക്ക് പഞ്ചായത്തംഗം നിഷാദ് പൊന്നങ്കണ്ടി, ഗ്രാമപഞ്ചായത്തംഗം കെ.കുഞ്ഞിക്കണ്ണൻ, മേപ്പയ്യൂർ ഗവ. ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ എം.സക്കീർ, പയ്യോളി സൈക്കിൾസ് എം.ഡി. എം.സജിത്ത്, ഡയറക്ടർ കെ.എസ്. സനൽ എന്നിവർ പ്രസംഗിച്ചു. അനിൽ പള്ളിക്കരെ, കെ.എം. ശ്രീകുമാർ,കെ.കെ. അശോകൻ, അനീഷ് കടവൻസ് തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |