SignIn
Kerala Kaumudi Online
Friday, 12 June 2026 6.28 AM IST

പണ്ഡിത സംഗമം സംഘടിപ്പിച്ചു

news-
പേരോട് അബ്ദുൾ റഫ് മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തുന്നു

കുറ്റ്യാടി: സിറാജുൽ ഹുദാ സ്ഥാപനങ്ങളുടെ പണ്ഡിത സംഗമം സംഘടിപ്പിച്ചു.സമസ്‌ത സെക്രട്ടറിയും സിറാജുൽ ഹുദാ സഹകാരിയുമായ പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി. വിജ്ഞാനം പ്രവാചകന്മാർ കൈമാറിയ അനന്തര സ്വത്താണെന്നും പണ്ഡിത ജീവിതം നയിക്കുന്നവർ വിദ്യാർത്ഥികൾക്കും സമൂഹത്തിനും മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു. സിറാജുൽ ഹുദാ സീനിയർ മുദരിസ് മുത്തലിബ് സഖാഫി പ്രാർത്ഥന നടത്തി. ഇബ്രാഹിം സഖാഫി കുമ്മോളി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ത്വാഹ തങ്ങൾ ഉദ്ഘാടനം ചെയ്തു. റാഷിദ് ബുഖാരി ഇരിങ്ങണ്ണൂർ സ്വാഗതവും നിസാമുദീൻ ബുഖാരി നീലഗിരി നന്ദിയും പറഞ്ഞു. സിറാജുൽ ഹുദയുടെ കീഴിൽ കുറ്റ്യാടി, നാദാപുരം, പാറക്കടവ്, മുടവന്തേരി, പാനൂർ, ശിവപുരം, ആറളം, ആയഞ്ചേരി, മേപ്പയ്യൂർ, തുവക്കുന്ന്, ഇരിങ്ങണ്ണൂർ, മണിയൂർ കാമ്പസുകളിൽ നിന്നായി എൺപതിലധികം പണ്ഡിതന്മാർ സംഗമത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL