മുക്കം: മണാശ്ശേരി എം.കെ.എച്ച്.എം. എം.ഒ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സി.കെ കാസിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സലാം ചാലിൽ അദ്ധ്യക്ഷത വഹിച്ചു. മുക്കം മുസ്‌ലിം ഓർഫനേജ് ട്രഷറർ വി.മോയി ഹാജി, സെക്രട്ടറിമാരായ വി.അബ്ദുള്ള കോയ ഹാജി, വി.ഹസ്സൻ, അക്കാദമിക് ഡയറക്ടർ പി.അബ്ദു, എം. എ.എം.ഒ കോളേജ് പ്രിൻസിപ്പൽ ഡോ. ഇ.കെ സാജിദ്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഡോ. ഒ.വി അനൂപ്, സ്റ്റാഫ് സെക്രട്ടറി
ജി.പ്രീത, പ്രധാനാദ്ധ്യാപകൻ ടി.പി മൻസൂർ അലി, പി.ടി.എ വൈസ് പ്രസിഡന്റ് രാജഗോപാൽ മണാശ്ശേരി, എം.വിഷ്ണു, എ.അബ്ദുസലാം, ഫാത്തിമ നസ്രിൻ, ലിഹ്‌ന സാലിം, കെ.ശ്രേയ, അലീന, അസീഖ, ബിൻഷാദ് അഹമ്മദ്, എ.ആര്യനന്ദ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |