വടകര: പരിസ്ഥിതി സംരക്ഷണവും ഭക്ഷ്യസുരക്ഷയും ലക്ഷ്യമിട്ട് കടത്തനാട് റിസർച്ച് സെന്റർ വടകരയുടെ ആഭിമുഖ്യത്തിൽ കിത്ത് ചാരിറ്റബിൾ സൊസൈറ്റിയുടെയും ജാഗ്രത വടകരയുടെയും സഹകരണത്തോടെ നടപ്പാക്കുന്ന “ലക്ഷം ഫലവൃക്ഷം പദ്ധതി – 2026” 14ന് രാവിലെ 10ന് വള്ളിക്കാട് ബാലവാടിയിൽ തുടക്കമാകും. പരിസ്ഥിതി സംരക്ഷണ രംഗത്തെ പ്രചോദനാത്മക സാന്നിധ്യമായ 104 വയസുള്ള കൊല്ലന്റവിട നാണിയമ്മ ഉദ്ഘാടനം ചെയ്യും. മാങ്ങ, പേര, മാതളം പ്ലാവ് തുടങ്ങിയ വിവിധ ഇനം ഫലവൃക്ഷത്തൈകൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്ത് വീടുകളിലും പൊതുസ്ഥലങ്ങളിലും കൂടുതൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനം, ജലക്ഷാമം, ഭക്ഷ്യവിളകളുടെ കുറവ് എന്നിവയുടെ പശ്ചാത്തലത്തിൽ ഓരോ കുടുംബവും ഫലവൃക്ഷങ്ങൾ എങ്കിലും നട്ടുപിടിപ്പിക്കണമെന്ന സന്ദേശമാണ് പദ്ധതി ലക്ഷ്യമിടുന്നത്. സംസ്ഥാനത്തുടനീളം ഒരു ലക്ഷം ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുക എന്ന ദീർഘകാല ലക്ഷ്യത്തോടെയാണ് പദ്ധതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |