ബേപ്പൂർ: നാട്ടുകാർക്കായി മാറാട് പൊലീസ് സ്റ്റേഷനിൽ ഒരുക്കിയ ലൈബ്രറിയിൽ നിന്ന് വർഷങ്ങളായി പുസ്തകങ്ങൾ എടുത്ത് വായിക്കുന്ന എൺപത്തിയാറ് പിന്നിട്ട അണ്ടത്തോടത്ത് ജാനകി മുത്തശ്ശിക്ക് മാറാട് പൊലീസിൻ്റെ സ്നേഹാദരം. വായനാ ദിനത്തോടനുബന്ധിച്ച് സബ് ഇൻസ്പെക്ടർ അശ്വിൻ റോയ് പൊന്നാട അണിയിച്ച് ആദരിച്ചു. പരേതനായ അണ്ടത്തോടത്ത് അപ്പുട്ടിയുടെ ഭാര്യയാണ്. പൊലീസ് സ്റ്റേഷന് സമീപം ഇളയ മകൾ ബേബിയോടൊപ്പമാണ് താമസിച്ചു വരുന്നത്. സന്തോഷ് കുമാർ, ഷാജു കെ , കൃഷ്ണൻ എ.പി, മുഹമ്മദ് എ.എം, രാമകൃഷ്ണൻ, ശ്രീജിത്ത് കെ.കെ, സജിത്ത് കെ.പി, പ്രജിഷ് പി തുടങ്ങിയവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |