തൊട്ടിൽപാലം: ഐ.എൻ.ടി.യു.സി. കാവിലുംപാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേതൃത്വപരിശീലനക്യാമ്പ് നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പ്രദിപ് കുമാർ നെയ്യാറ്റിൻകര ഉദ്ഘാടനംചെയ്തു. പി.കെ ബാബു അദ്ധ്വക്ഷത വഹിച്ചു. നാദാപുരം റിജിയണൽ പ്രസിഡന്റ് കെ.ടി.കെ അശോകൻ, സി.പി ജിനചന്ദ്രൻ എന്നിവർ സംഘടനാചർച്ചകൾ നിയന്ത്രിച്ചു. പി.ജി സത്യനാഥ്, വി.പി സുരേഷ്, റോബിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. കാവിലുംപാറ മണ്ഡലത്തിലെ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ, നിർമ്മാണ തൊഴിലാളി യൂണിയൻ എന്നീ കമ്മിറ്റികൾ പുന:സംഘടിപ്പിച്ചു. പി.കെ പ്രേമൻ, രേണുക സത്യനാഥ്, ഷിബി ജോസഫ്, രാജൻ മാവിലപ്പാടി, രജ്ജിത്ത് കുമാർ, സുരേന്ദ്രൻ ഒളോറ, എം ടി നാരായണൻ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |