കോഴിക്കോട്: മഴക്കെടുതിയുടെ ഭാഗമായി പള്ളിത്താഴം മദ്രസയിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് ഡി.എൽ.എസ്.എ സെക്രട്ടറിയും സിവിൽ ജഡ്ജുമായ എം.സി ബിജു സന്ദർശിച്ചു. ദുരിത ബാധിതരായി ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ വരവ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, അവരെ പ്രത്യേകം താമസിപ്പിക്കുന്നതിനായി സമീപത്തുള്ള ഒരു സ്കൂളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പി.എൽ.വി റോസിനയുടെ നേതൃത്വത്തിൽ 'അഡോറ' എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ച് ദുരിതാശ്വാസ ക്യാമ്പിൽ ആവശ്യമായ കിടക്കകളും തലയിണകളും ലഭ്യമാക്കി. ദുരിതാശ്വാസ ക്യാമ്പിലെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് കൗൺസിലർ ഉഷ, വില്ലേജ് ഓഫീസർ ഷൈജു , ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |