ബേപ്പൂർ: ഹാർബറിൽ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ കുടുംബാരോഗ്യ കേന്ദ്രം, ജില്ല വെക്ട്രൽ കൺട്രോൾ യൂണിറ്റ്, കോഴിക്കോട് കോർപ്പറേഷൻ ഹെൽത്ത് സംയുക്തമായി ബേപ്പൂർ ഹാർബറിൽ ക്ലീൻ സീ ഷോർ കാമ്പെയിന്റെ ഭാഗമായി കൊതുകിന്റെ ഉറവിട നശീകരണവും ബോധവത്ക്കരണവും നടത്തി. കോർപ്പറേഷൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ രാജീവ് ഉദ്ഘാടനo ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. അശ്വതി, ഹെൽത്ത് ഇൻസ്‌പെക്ടർ എ.ബി ബിനുരാജ്, പബ്ലിക് ഹെൽത്ത് നഴ്സ് ബിന്ദു എം.വി തുടങ്ങിയവർ പങ്കെടുത്തു. മാറാട് ബീച്ചിലെ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശത്ത് സോണൽ എന്റെമോളജി (കീടശാസ്ത്രം) വിഭാഗം പഠനവും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |